ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഇന്നലെയുണ്ടായ കനത്ത തകര്‍ച്ചയ്ക്ക് ശേഷം ഓഹരി വിപണി ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ഓഹരി 474.55 പോയന്റ് ഉയര്‍ന്ന് 31830. 20 എന്ന നിലയിലും നിഫ്റ്റി 153.05 പോയന്റ് ഉയര്‍ന്ന് 9350ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 1564 കമ്പനികളുടെ ഓഹരികളില്‍ 781 എണ്ണം ലാഭം നേടി .

യെസ് ബാങ്ക്, സണ്‍ ഫാര്‍മ, അദാനി പോര്‍ട്ട്‌സ്, ടാറ്റ സ്റ്റീല്‍, വേദാന്ത തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും യുപിഎല്‍, ഭാരതി ഇന്‍ഫ്രാടെല്‍, സീ എന്‍ര്‍ടെയ്ന്‍മെന്റ്, കോടാക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് .

അതേസമയം, യെസ് ബാങ്കിന്റെ ഓഹരിയില്‍ 20 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

error: Content is protected !!