കോവിഡ്​ 19: രൂപയുടെ മൂല്യം കുത്തനെയിടിഞ്ഞു

മുംബൈ: കോവിഡ്​ 19 സംബന്ധിച്ച ആശങ്കകള്‍ രൂപയുടെ വിനിമയ മൂല്യത്തേയും സ്വാധീനിക്കുന്നു. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 70 പൈസ ഇടിഞ്ഞ്​ 74.34 രൂപയായി. ഡോളറിനെതിരെ 73.34ലാണ്​ രൂപ വ്യാപാരം ആരംഭിച്ചത്​. പിന്നീട് വീണ്ടും ഇടിവ്​ രേഖപ്പെടുത്തുകയായിരുന്നു.

വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്തെ ഓഹരികളും കറന്‍സികളും ഉപേക്ഷിച്ചത് രൂപയെ കാര്യമായി ബാധിച്ചു . ഇന്ന് വൈകീട്ട് പുറത്തുവരാനിരിക്കുന്ന റീട്ടെയില്‍ പണപ്പെരുപ്പം, ഫാക്ടറി ഡാറ്റ തുടങ്ങിയവ കാത്തിരിക്കുകയാണ് നിക്ഷേപകര്‍.

error: Content is protected !!