ബിപിസിഎല്‍ ഓഹരി വാങ്ങാന്‍ താല്‍പര്യ പത്രം ക്ഷണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി : ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ( ബിപിസിഎല്‍ ) ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യ പത്രം ക്ഷണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ . ആഗോളതലത്തിലാണ് താല്‍പര്യ പത്രം ക്ഷണിച്ചിരിക്കുന്നത്. 52.98 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിയില്ല. അതേസമയം,10 ബില്യണ്‍ ഡോളര്‍ അറ്റാദായം ഉള്ളവര്‍ക്ക് അപേക്ഷ നല്‍കാം. മേയ് രണ്ടിനകം അപേക്ഷ നല്‍കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

error: Content is protected !!