സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 800 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. 29,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 3,725 രൂപയായി താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില പൊടുന്നനെ കുത്തനെ ഇടിയുകയായിരുന്നു.

ലോക സമ്ബദ് വ്യവസ്ഥ കൊറോണ ഭീതിയില്‍ ആടിയുലയുന്നതിനിടെയാണ് സ്വര്‍ണവിലയിലെ ഇടിവ്.കഴിഞ്ഞ ആറിന് 32,320 ആയിരുന്ന പവന് വില. നാലു ദിവസങ്ങള്‍ക്ക് ശേഷം പത്തിന് വില 32,120 രൂപയില്‍ എത്തി. അടുത്ത ദിവസം വില 32,000 ആയി.

error: Content is protected !!