കൊവിഡ്​ 19: റിപ്പോ നിരക്ക്​ കുറച്ച്‌​ ആര്‍.ബി.ഐ, വായ്​പ പലിശ നിരക്ക്​ കുറയും

ന്യഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന്റെ അടുത്തദിവസംതന്നെ ആര്‍ബിഐ റിപ്പോ നിരക്ക് മുക്കാല്‍ ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി കുറഞ്ഞു.

റിവേഴ്​സ്​ റിപ്പോ നിരക്കില്‍ 90 ബേസിക്​ പോയിന്‍റി​​​ന്‍റെ കുറവാണ്​ വരുത്തിയിരിക്കുന്നത്​. ഇതോടെ റിവേഴ്​സ്​ റിപ്പോ 4 ശതമാനമാക്കി കുറയും. റിസര്‍വ്​ ബാങ്ക്​ ഗവര്‍ണര്‍ ശക്​തികാന്ത ദാസ്​ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്​ ഇക്കാര്യം അറിയിച്ചത്​. ​

ലോക്​ഡൗണ്‍ മൂലം കടുത്ത പ്രതിസന്ധിയാണ്​ ഇന്ത്യന്‍ സമ്ബദ്​വ്യവസ്ഥ അഭിമുഖീകരിക്കുന്നത്​. ഇതുമൂലം ഓഹരി വിപണികളും സമ്ബദ്​വ്യവസ്ഥയും സമ്മര്‍ദത്തിലാണ്​. ഇതുമൂലം 2019ല്‍ സമ്ബദ്​വ്യവസ്ഥയിലുണ്ടായ പ്രതിസന്ധി ഈ വര്‍ഷവും മറികടക്കാന്‍ സാധിക്കില്ല. രാജ്യത്ത്​ പണപ്പെരുപ്പം നിയന്ത്രണവിധേയാണ്​. അതേസമയം, 5 ശതമാനമെന്ന വളര്‍ച്ചാ നിരക്ക്​ ഇന്ത്യക്ക്​ കൈവരിക്കാന്‍ കഴിയുമോയെന്ന കാര്യം സംശയമാണെന്നും ശക്​തികാന്ത ദാസ്​ പറഞ്ഞു.

അസാധാരണ സാഹചര്യം പരിഗണിച്ചാണ്​ റിപ്പോ നിരക്ക്​ കുറക്കാനുള്ള തീരുമാനം ആര്‍.ബി.ഐ എടുത്തത്​​. പണനയ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും റിപ്പോ നിരക്ക്​ കുറക്കുന്നതിനെ അനുകൂലിച്ചു. മാര്‍ച്ച്‌​ 31 മുതല്‍ ഏപ്രില്‍ മൂന്ന്​ വരെ നിശ്​ചയിച്ചിരുന്ന ആര്‍.ബി.ഐ പണനയ കമ്മിറ്റ യോഗം മാര്‍ച്ച്‌​ 24 മുതല്‍ 27 വരെയുള്ള തീയതികളില്‍ അടിയന്തരമായി ചേര്‍ന്നാണ്​ രാജ്യത്തെ വളര്‍ച്ച നിരക്ക്​ തിരികെ കൊണ്ടു വരാന്‍ ആര്‍.ബി.ഐ നിര്‍ണായക തീരുമാനമെടുത്തത്​.

 

error: Content is protected !!