ഐസലേഷന്‍ വാര്‍ഡില്‍ നിന്ന് പുറത്തുപോയ വ്യക്തിക്കെതിരേ പബ്ലിക്ക് ഹെല്‍ത്ത് ആക്ട് പ്രകാരം കേസ് എടുക്കും : ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ

പത്തനംതിട്ട ജനറല്‍ ആശുപത്രി ഐസലേഷന്‍ വാര്‍ഡില്‍ നിന്ന് പുറത്തുപോയ വ്യക്തിക്കെതിരേ പബ്ലിക്ക് ഹെല്‍ത്ത് ആക്ട് പ്രകാരം കേസ് എടുക്കുമെന്നു ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട് ആശുപത്രികളിലെ ഐസലേഷന്‍ വാര്‍ഡുകളിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ ഒരു കാരണവശാലും പുറത്ത് ഇറങ്ങരുത്. ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് ഇവര്‍ വീടുകളിലും ആശുപത്രികളിലും കഴിയണം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനങ്ങളുടെ ആരോഗ്യം മുന്‍നിര്‍ത്തി നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും കെകെ ശൈലജ വ്യക്തമാക്കി .

error: Content is protected !!