ഗാര്‍ഗി കോളേജിലെ ലൈംഗികാതിക്രമ സംഭവം: ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണം നടത്തി

ന്യൂഡല്‍ഹി: ഗാര്‍ഗി കോളേജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കോളേജ് ക്യാമ്ബസിലെത്തി തെളിവെടുത്തു. പൗരത്വ ഭേദഗതി നിയമ ഭേദഗതിയെ അനുകൂലിച്ച്‌ നടന്ന റാലിക്കെത്തിയവരാണ് വിദ്യാര്‍ഥിനികളെ ലൈംഗികാതിക്രമം നടത്തിയതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

പൊലീസും മറ്റു സുരക്ഷാ ജീവനക്കാരും നോക്കി നില്‍ക്കെയാണ് പുറത്തു നിന്നെത്തിയവര്‍ ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. കോളേജിന് സമീപം നടന്ന സി.എ.എ അനുകൂല റാലിക്കെത്തിയ സംഘത്തില്‍പ്പെട്ട മധ്യവയസ്കരടക്കമുള്ളവര്‍ സംഘത്തിലുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

ചൊവ്വാഴ്ച കോളേജ് ഫെസ്റ്റിവലിനിടെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഒരു സംഘം കേളേജ് ഗേറ്റിലെത്തി വിദ്യാര്‍ഥികളെ തടഞ്ഞു. ശേഷം ക്യാമ്പസില്‍ കയറി വിദ്യാര്‍ഥിനികളെ ആക്രമിക്കുകയായിരുന്നു.

error: Content is protected !!