എസ്ഡിപിഐക്കെതിരെ മുഖ്യമന്ത്രി: മഹല്ല് കമ്മിറ്റികളിൽ നുഴഞ്ഞ് കയറുന്നത് ശ്രദ്ധിക്കണം
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്ഡിപിഐ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തീവ്രവാദ സംഘങ്ങള്‍ കാര്യങ്ങള്‍ വഴിതിരിച്ചു വിടാന്‍ ശ്രമിക്കുകയാണ്. സമരങ്ങളില്‍ അക്രമം ഉണ്ടാക്കുന്നത് എസ്ഡിപിഐയാണ്. മഹല്ല് കമ്മിറ്റികളുടെ സമരത്തില്‍ എസ്ഡിപിഐ നുഴഞ്ഞുകയറുന്നത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സമരം വഴിവിട്ടു പോയാല്‍ പോലീസ് കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൗരത്വ ഭേദഗതിക്കെതിരെ നിയമ വിധേയമായി സമരം ചെയ്ത ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. എന്നാല്‍ പരിധി വിടുമ്ബോള്‍ സ്വാഭാവിക നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്ഡിപിഐയുടെ പിന്തുണ പ്രതിപക്ഷത്തിന് ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറുപടിയായി പറഞ്ഞു.