ഭൂമിയുടെ ന്യായവില 10% കൂട്ടി

രജിസ്‌ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയും കൂട്ടി ബജറ്റ് പ്രഖ്യാപനം. സബ് രജിസ്ട്രാര്‍ ഓഫീസുകളെ ഐ.എസ്.ഒ നിലവാരത്തേക്ക് എത്തിക്കും. തെരഞ്ഞെടുക്കപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ അവധി ദിവസങ്ങളിലും രജിസ്‌ട്രേഷനും. കേരള സ്റ്റാമ്പ് ആക്ടില്‍ ഭേദഗതി. ഇതില്‍ 225 കോടി വരുമാനം പ്രതീക്ഷിക്കും.

ഭൂമിയുടെ ന്യായവില 10% വര്‍ധിപ്പിക്കും.
വന്‍കിട ഫ്‌ളാറ്റുകള്‍ക്ക് അടുത്തുള്ള ഭൂമിയുടെ ന്യായവില 30% വരെ വര്‍ധിപ്പിച്ച്‌ കണക്കാക്കാം. ഇതുവഴി 50 കോടി അധിക വരുമാനം. ലൊക്കേഷന്‍ മാപ്പിന് ഫീസ് കൂട്ടി 200 രൂപയാക്കി. തണ്ടപ്പേര് എടുക്കുന്നതിന് 100 രൂപയാക്കി.

ലാന്‍ഡ് റവന്യൂ.
താമസകെട്ടിടങ്ങളുടെ ആഡംബര നികുതി പുതുക്കുന്നു. 16 കോടി അധിക വരുമാനം. ഒറ്റത്തവണ കെട്ടിട നികുതി കുടിശികയ്ക്ക് റിബേറ്റ്. 50 കോടി അധിക വരുമാനം.

പോക്ക് വരവ് ഫീസ് വര്‍ധിപ്പിക്കുന്നു. സ്ലാബ് പുതുക്കി നിശ്ചയിച്ചു. 8 കോടി രൂപയുടെ അധിക വരുമാനം.

പാട്ടക്കുടിശിക അടയ്ക്കുന്നത് 50% പലിശ ഇളവ്. 100 കോടി വരുമാനം പ്രതീക്ഷിക്കുന്നു.
വിജഞാപനം ചെയ്യപ്പെടാത്ത് ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന പുരയിടത്തിന്റെ വില കണക്കാക്കിയാണ് ന്യായവില കണക്കാക്കുക.

error: Content is protected !!