നവംബര്‍ മുതല്‍ സി.എഫ്.എല്‍ ബള്‍ബുകളുടെ വില്‍പന നിരോധിക്കും

തിരുവനന്തപുരം: 2020 നവംബര്‍ മുതല്‍ സി.എഫ്.എല്‍ ബള്‍ബുകളുടെ വില്‍പന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഫിലമ​​െന്‍റ് ബല്‍ബുകളും നിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് ട്രാന്‍സ്മിഷന്‍ ലൈനുകള്‍ പണിയുമെന്ന് അദ്ദേഹം ബജറ്റില്‍ പറഞ്ഞു. ഊര്‍ജ്ജമേഖലയില്‍ അടങ്കല്‍ 1760 കോടി അനുവദിച്ചു. സൗരോര്‍ജ്ജം 500 മെഗാ വാട്ട് സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.

error: Content is protected !!