തൃശൂരില്‍ വീടിന്‍റെ ഓട് പൊളിച്ച്‌ അകത്തു കടന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തൃശൂര്‍: വീടിന്‍റെ ഓട് പൊളിച്ച്‌ അകത്തു കടന്ന് ഭര്‍ത്താവ് ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടിക്കൊന്നു. പുന്നയൂര്‍ക്കുളം ചെറായിയിലാണ് സംഭവം. ചെറായി സ്വദേശി സുലേഖയാണ് ദാരുണമായി കൊല്ലപ്പെട്ടത്. 52 വയസ്സായിരുന്നു.

ഇന്ന് രാവിലെ 7.30 ഓടെടെയാണ് സംഭവം. ചെറായി സ്വദേശിയായ യൂസഫ് ആണ് ഉറങ്ങിക്കിടന്ന ഭാര്യയെ വീടിന്‍റെ ഓട് പൊളിച്ച്‌ അകത്തു കടന്ന് കൊലപ്പെടുത്തിയത്. അണ്ടത്തോട് തങ്ങള്‍പടിക്ക് കിഴക്ക് താമസിക്കുന്ന പെരുമ്പടപ്പ് സ്വദേശിനി സുലൈഖയാണ് കൊല്ലപ്പെട്ടത്. യൂസഫും ഭാര്യ സുലേഖയും പിരിഞ്ഞ് കഴിയുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭര്‍ത്താവ് പൊലീസിന്‍റെ കസ്റ്റഡിയിലാണ്.

error: Content is protected !!