25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ ആരംഭിക്കും: പദ്ധതിക്ക് 20കോടി

തിരുവനന്തപുരം: 25രൂപയ്ക്ക് ഊണിന് കുടുംബശ്രീയുടെ 1000 ഔട്ട്‌ലെറ്റുകള്‍ തുടങ്ങും. 20കോടി രൂപ ഇതിനായി മാറ്റിവച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. കുടുംബശ്രീയ്‌ക്ക് 600 കോടിയുടെ ധനസഹായം നല്‍കും. പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

200 കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍, അന്‍പത് ഹോട്ടലുകള്‍, ആയിരം വിശപ്പുരഹിത ഹോട്ടലുകള്‍, 20000 ഏക്കര്‍ ജൈവകൃഷി, ആയിരം കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ എന്നിവയും ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ചു.

12,000 പൊതു ശൗചാലയങ്ങള്‍ കൂടി ആരംഭിക്കും. 2020 നവംബര്‍ മുതല്‍ സി.എഫ്.എല്‍ ബള്‍ബുകള്‍ നിരോധിക്കും. ഫിലമെന്റ് ബല്‍ബുകള്‍ക്കും നിരോധനമുണ്ട്. എല്ലാ ക്ഷേമ പെന്‍ഷനും വര്‍ദ്ധിപ്പിക്കും. 100 രൂപ വീതമാണ് ക്ഷേമ പെന്‍ഷനുകള്‍ കൂട്ടിയത്. 2020-21 ഒരു ലക്ഷം വീടും ഫ്ളാറ്റും നിര്‍മിക്കും. ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടി രൂപയും പൊതുമരാമത്ത് പ്രവൃത്തികള്‍ക്കു 1102 കോടി രൂപയും വകയിരുത്തി. രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകള്‍ കൂടി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

error: Content is protected !!