അതിവേഗ റെയില്‍പദ്ധതി: നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം കാസര്‍കോട് യാത്ര വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ റെയില്‍ പാത യാഥാര്‍ത്ഥ്യത്തിലക്ക് അടുക്കുകയാണെന്ന് ബജറ്റ് പ്രഖ്യാപനം. ആകാശ സര്‍വെ പൂര്‍ത്തിയായി. സ്ഥലം ഏറ്റെടുക്കല്‍ നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുകയാണ്. അലൈന്‍മെന്‍റ് നിര്‍ണയം തുടരുന്നു. കേരളത്തിലെ ഏറ്റവും ചെലവേറിയ പദ്ധതിയാണ് ഇതെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ തിരുവനന്തപുരത്ത് നിന്ന് നാല് മണിക്കൂര്‍ കൊണ്ട് 1457 രൂപയ്ക്ക് കാസര്‍കോഡ് എത്താം.

ഈ വര്‍ഷം തന്നെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ച്‌ മൂന്ന് വര്‍ഷം കൊണ്ട് അത് പൂര്‍ത്തീകരിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. 2025 ആകുമ്പോഴേക്ക് 67740 ദിവസ യാത്രക്കാരുണ്ടാകുമെന്നും,​ 2051ല്‍ 1.47 യാത്രക്കാര്‍ ദിനവും ഉണ്ടാകുമെന്നും കണക്കുകൂട്ടുന്നു. സമാന്തരപാതയും അഞ്ച് ടൗണ്‍ഷിപ്പുകളും അടങ്ങിയ ബൃഹത് പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി ബഡ്ജറ്റവതരണവേളയില്‍ അറിയിച്ചു.

ടിക്കറ്റ് ചാര്‍ജിന്‍റെ മൂന്നിലൊന്ന് ടിക്കറ്റിതര വരുമാനം കൂടി പദ്ധതി വഴി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ടിക്കറ്റ് ചാര്‍ജിന്‍റെ മൂന്നിലൊന്ന് ടിക്കറ്റിതര വരുമാനം കൂടി പദ്ധതി വഴി പ്രതീക്ഷിക്കുന്നുണ്ട്. ജൈക്ക ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും ചെറിയ പലിശയില്‍ 40-50 വര്‍ഷത്തേക്കായി വായ്പ എടുക്കാനാണ് തീരുമാനം.

error: Content is protected !!