ചെന്നൈ-മംഗളൂരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസിലും വന്‍ കവര്‍ച്ച

കൊച്ചി: ഒരേ ദിശയില്‍ സഞ്ചരിക്കുന്ന രണ്ട് ട്രെയിനില്‍ വന്‍ കവര്‍ച്ച. ഡയമണ്ട് അടക്കം അറുപത് ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണം കവര്‍ന്നു. ചെന്നൈ-മംഗളൂരു സൂപ്പര്‍ ഫാസിറ്റിലും മലബാര്‍ എക്‌സ്പ്രസിലുമാണ് വന്‍ മോഷണം നടന്നത്. ഒരേസംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.

ചെന്നൈ-മംഗളൂരൂ സൂപ്പര്‍ഫാസ്റ്റില്‍ നിന്ന് ഇരുപത്തിയഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് അടക്കം മോഷണം പോയി. തിരൂരില്‍ എത്തിയപ്പോഴാണ് ചെന്നൈ മംഗ-ളൂരു എക്‌സ്പ്രസില്‍ മോഷണം നടന്നത്. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ന ചെന്നൈ സ്വദേശി പൊന്നിമാരന്റെ സ്വര്‍ണവും ഡയമണ്ടും പണവും ഉള്‍പ്പടെ 25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കവര്ച്ച ചെയ്യപ്പെട്ടത്.

തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്‌സ്പ്രസില്‍ നിന്ന് പയ്യന്നൂര്‍ സ്വദേശികളുടെ പതിനഞ്ചു പവന്‍ കവര്‍ന്നു. വടകരയില്‍ എത്തിയപ്പോഴാണ് മലബാര്‍ എക്‌സ്പ്രസില്‍ മോഷണം നടന്നത്. യാത്രക്കാരുടെ ബാഗിനകത്ത് പണവും സ്വര്‍ണവും ഉണ്ടെന്നറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

error: Content is protected !!