പ്രണയാഭ്യര്‍ത്ഥന നിരസിച്ചു: എസ്​.ഐയെ കൊലപ്പെടുത്തി സഹപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എസ്​.ഐയെ വെടിവെച്ചു കൊന്നു. പത്​പരാഗഞ്ച്​ വ്യവസായ മേഖലയിലെ സബ് ഇന്‍സ്പെക്ടര്‍ പ്രീതി അഹ്ലാവത്താണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. തലയ്ക്ക് വെടിയേറ്റ പ്രീതി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.

പ്രീതിയെ കൊലപ്പെടുത്തിയെന്ന്​ സംശയിക്കുന്ന സഹപ്രവര്‍ത്തകന്‍ ദീപാന്‍ശു രതിയെ ഹരിയാനയിലെ സോനിപത്തില്‍ ആത്​മഹത്യ ചെയ്​ത നിലയില്‍ കണ്ടെത്തി.

പ്രീതിക്ക്​ തലക്കാണ്​ വെടിയേറ്റതെന്ന്​ പൊലീസ്​ പറഞ്ഞു. അക്രമിയുടേതെന്ന്​ സംശയിക്കുന്ന സി.സി.ടി ഫൂ​ട്ടേജുകള്‍ ലഭിച്ചിട്ടുണ്ടെന്ന്​ ഡല്‍ഹി പൊലീസ്​ കമ്മീഷണര്‍ എസ്​.ഡി മിശ്ര അറിയിച്ചു. ശൂന്യമായ മൂന്ന്​ കാഡ്രിജ്ജുകളും സംഭവ സ്ഥലത്ത്​ നിന്ന്​ കണ്ടെടുത്തിട്ടുണ്ട്​. 2018ലാണ്​ ഹരിയാന സ്വദേശിയായ പ്രീതി ഡല്‍ഹി പൊലീസില്‍ ചേരുന്നത്​. ഡല്‍ഹിയിലെ രോഹിണിയില്‍ വാടക വീട്ടിലാണ്​ അവരുടെ താമസം.

error: Content is protected !!