കൊറോണ വൈറസ്: ചൈനയില്‍ മരണം 304 ആയി

വുഹാന്‍: കൊറോണ വൈറസ് ബാധിച്ച്‌ ചൈനയില്‍ മരണം 304 ആയി . 2590 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു . ഇപ്പോള്‍ 14,380 പേരാണ് രോഗം ബാധിച്ച്‌ ചികിത്സയിലുള്ളത്. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ തുടരുകയാണ്.

വിവിധ രാജ്യങ്ങള്‍ ചൈനയിലുള്ള സ്വന്തം പൗരന്‍മാരെ നാട്ടിലെത്തിക്കുന്ന നടപടി തുടരുന്നു. ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്നവരെ പാര്‍പ്പിക്കുന്നതിനായി ഹരിയാക്ക് സമീപം മാനേസറില്‍ താത്കാലികമായ നിരീക്ഷണ കേന്ദ്രം ഒരുക്കിയിട്ടുണ്ട്.

error: Content is protected !!