സംസ്ഥാന ബീച്ച് വോളീബോള്‍: കോഴിക്കോടും തിരുവനന്തപുരവും ജേതാക്കള്‍

കണ്ണൂർ : പയ്യാമ്പലം ബീച്ചില്‍ പ്രത്യേകം തയ്യാറാക്കിയ ഫ്‌ളഡ്‌ലൈറ്റ് കോര്‍ട്ടില്‍ നടന്ന സംസ്ഥാന ബീച്ച് വോളിയില്‍ പുരുഷ വിഭാഗത്തില്‍ കോഴിക്കോടും വനിതാ വിഭാഗത്തില്‍ തിരുവനന്തപുരവും ചാമ്പ്യന്മാരായി. ആതിഥേയരായ കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് കോഴിക്കോടിന്റെ ജയം. സ്‌കോര്‍ (2521, 25-16)

വയനാടിനെ തോല്‍പ്പിച്ചായിരുന്നു തിരുവനന്തപുരത്തിന്റെ കിരീടനേട്ടം. സ്‌കോര്‍ (25-13, 25-16). പുരുഷ വിഭാഗം ലൂസേഴ്‌സ് ഫൈനലില്‍ എറണാകുളത്തെ (25-18, 14-25, 15-12) ന് തോല്‍പ്പിച്ച് തൃശ്ശൂരും വനിതാ വിഭാഗത്തില്‍ തൃശ്ശൂരിനെ (25-18, 25-21) ന് തോല്‍പ്പിച്ച് എറണാകുളവും മൂന്നാംസ്ഥാനം നേടി.

ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 50,000, 30,000, 20,000 എന്നിങ്ങനെയാണ് ക്യാഷ് പ്രൈസ് നല്‍കിയത്. പുരുഷ വിഭാഗത്തില്‍ ബെസ്റ്റ് അറ്റാക്കറായി എഷ്യന്‍ ബീച്ച് വോളിയില്‍ ഇന്ത്യയ്ക്കായി കളിച്ച കോഴിക്കോടിന്റെ റഹീമിനെയും വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ താരവും കെ എസ് ഇ ബി ടീം ക്യാപ്റ്റനുമായ തിരുവനന്തപുരത്തിന്റെ എസ് രേഖയെയും ബെസ്റ്റ് സെറ്റര്‍മാരായി

കെ എസ് ഇ ബിയുടെ ഇന്ത്യന്‍ താരം തിരുവനന്തപുരത്തിന്റെ കെ എസ് ജിനിയെയും പുരുഷവിഭാഗത്തില്‍ കണ്ണൂരിന്റെ ജിന്‍ഷാദിനെയും തിരഞ്ഞെടുത്തു.

സമാപന പരിപാടിയില്‍ കേരള സ്‌പോട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട്് ഒ കെ വിനീഷ് സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ സെക്രട്ടറി എം എ നിക്കോളാസ്, വി കെ സനോജ്, എന്‍ ധീരജ് കുമാര്‍, ഡോ.പി പി ബിനീഷ് എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!