കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന്

ന്യൂ​ഡ​ല്‍​ഹി: കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന്. ര​ണ്ടാം ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തിന് ജ​നു​വ​രി 31ന് ​പാ​ര്‍​ല​മെ​ന്‍റി​ല്‍ തു​ട​ക്കം കു​റി​ക്കും. ജ​നു​വ​രി 31 മു​ത​ല്‍ ഏ​പ്രി​ല്‍ മൂ​ന്ന് വ​രെ ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ബ​ജ​റ്റ് സ​മ്മേ​ള​നം.

ദേശീയപൗരത്വ നിയമഭേദതി പ്രതിഷേധങ്ങളും സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന ബജറ്റ് സമ്മേളനം രാജ്യം ഉറ്റുനോക്കുന്നതാണ്. പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങളെക്കാള്‍ കൂടുതല്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ സാമ്പത്തി പ്രതിസന്ധിയാകും പ്രധാന ആയുധമാക്കി മാറ്റുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷത്തെ ബജറ്റില്‍, സാമ്ബത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതുനിനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇളവില്ലാതെ ഏകീകൃത നികുതി നിരക്ക്, ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കുള്ള പുതിയ സ്ലാബുകള്‍, വ്യക്തിഗത ആദായനികുതി വെട്ടിച്ചുരുക്കല്‍ എന്നിവയാണ് നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള ചില നടപടികള്‍.

error: Content is protected !!