യുപിയില്‍ 2018ല്‍ 4322 ബലാത്സംഗക്കേസുകള്‍: ക്രെെം ബ്യൂറോ റിപ്പോര്‍ട്ട് പുറത്ത്

ലഖ്‌നൗ: 2018ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കുതിച്ചുയര്‍ന്ന് ഉത്തര്‍പ്രദേശിലെ കുറ്റകൃത്യ നിരക്ക്. 2018ല്‍ മാത്രം 4322 ബലാത്സംഗക്കേസുകളാണ് യുപിയില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കണക്കുകള്‍ പറയുന്നു.

മുന്‍ വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനമാണ് വര്‍ധന. പ്രതിദിനം 12 എന്ന കണക്കിലാണ് ഉത്തര്‍പ്രദേശില്‍ ബലാത്സംഗ കേസുകള്‍ ഉണ്ടാകുന്നത്. യോഗി ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണക്കേസുകള്‍ ഉയര്‍ന്നിട്ടുണ്ട്. 59,455 കേസുകളാണ് 2018ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്.

144 പെണ്‍കുട്ടികളാണ് യു.പിയില്‍ 2018ല്‍ പീഡനത്തിനിരയായത്. കുട്ടികള്‍ക്കെതിരെ ദിവസം 55 എന്ന കണക്കില്‍ ഒരു വര്‍ഷം 19,936 അതിക്രമ കേസുകളാണ് രേഖപ്പെടുത്തിയത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2444 മരണങ്ങളാണ് 2018ല്‍ ഉണ്ടായത്.

അതേസമയം, കുറ്റകൃത്യങ്ങളിലുണ്ടായ വര്‍ധനവ് തങ്ങളുടെ പിടിപ്പുകേട് കാരണമല്ലെന്നും കൂടിയ ജനസംഖ്യ കാരണമാണെന്നുമാണ് പൊലീസിന്‍റെ വാദം. ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനായി ബീറ്റ് കോണ്‍സ്റ്റബിള്‍ സംവിധാനം പുനരുജ്ജീവിപ്പിക്കുമെന്ന് യു.പി ഡി.ജി.പി ഒ.പി. സിങ് പറഞ്ഞു.

error: Content is protected !!