ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 521 പോയിന്‍റ് ഉയര്‍ന്ന്‍ 41198ലും നിഫ്റ്റി 151 പോയിന്‍റ് ഉയര്‍ന്ന് 12144 ലുമാണ് വ്യാപാരം നടക്കുന്നത്.

സെന്‍സെക്സ് 30 ഓഹരികളില്‍ നേട്ടത്തിലാണ്. ഇന്‍ഡസിന്റ് ബാങ്ക്, ബജാജ് ഫിനാന്‍സ്, അള്‍ട്രടെക് സിമെന്റ്, എച്ച്‌ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ്, ആക്സിസ് ബാങ്ക്, എച്ച്‌ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ 1.5 ശതമാനം മുതല്‍ 2.5 ശതമാനംവരെ നേട്ടത്തിലാണ്.

അതേസമയം ബിഎസ്‌ഇയിലെ 1073 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 179 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടി ഓഹരികളാണ് നഷ്ടത്തില്‍. ടെക് മഹീന്ദ്ര, വിപ്രോ, എച്ച്‌സിഎല്‍ ടെക്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

error: Content is protected !!