ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിക്ക് നഷ്ടത്തോടെ തുടക്കം. ഓഹരി വിപണി 221 പോയന്റ് താഴ്ന്ന് 41,307ലും നിഫ്റ്റി 58 പോയന്റ് നഷ്ടത്തില്‍ 12166ലുമാണ് വ്യാപാരം ഇന്ന് തുടങ്ങിയത്.

ബിഎസ്‌ഇയിലെ 708 ഓഹരികള്‍ നഷ്ടത്തിലും 691 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമാണ്. എന്നാല്‍ 78 ഓഹരികള്‍ മാറ്റമില്ലാതെ തുടരുകയാണ്.

നേട്ടത്തിലായ ഓഹരികളാണ് ഒഎന്‍ജിസി, ഇന്റസിന്‍ഡ് ബാങ്ക്, എസ്ബിഐ, എന്‍ടിപിസി, റിലയന്‍സ്, എച്ച്‌സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ.

അതേസമയം ടിസിഎസ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, എല്‍ആന്‍ഡ്ടി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. വിപണിയെ ബാധിച്ചിരിക്കുന്നത് ആഗോളകാരണങ്ങളും വില്‍പന സമ്മര്‍ദവുമാണ്.

error: Content is protected !!