കണ്ണൂരിൽ ബ്ലേഡ് ഇടപാടില്‍ സ്ത്രീകൾ : പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

കണ്ണൂർ : ചൊക്ലി പോലീസ് ബ്ലേഡ് ഇടപാടുകാരുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പണവും സ്ഥലത്തിന്റെ രേഖകളും ബ്ലാങ്ക് മുദ്ര പേപ്പറും, ചെക്കും പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം രണ്ടു സ്‌ക്വാഡുകളായി തിരിഞ്ഞ് സി.ഐ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പെരിങ്ങത്തൂര്‍ ഗുരുജി മുക്കിലെ കാട്ടില്‍ പറമ്പത്ത് ശങ്കരന്‍ കുട്ടി (62) യെ അറസ്റ്റു ചെയ്തിരുന്നു.

ഇതേ സമയത്തു തന്നെ മേക്കുന്ന് ഞണ്ടന്‍ കുനിയില്‍ ഷിബിന (31) യുടെ വീട്ടിലും റെയ്ഡ് നടന്നു. ഇവിടെ നിന്നും സ്ഥലത്തിന്റെ ആധാരങ്ങളും, മുദ്ര പേപ്പറും, ബാങ്ക് ചെക്കും കണ്ടെടുത്തു. സംഘത്തിൽ കൂടുതൽ സ്ത്രീകൾ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇത്തരം സംഘങ്ങളിൽ കണ്ണികളായ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്.

error: Content is protected !!