കോഴിക്കോട് വ​നി​താ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്താ​ൻ ശ്ര​മം : ഒരാൾ അറസ്റ്റിൽ

കോഴിക്കോട് കു​റ്റ്യാ​ടി വേ​ളത്താണ് വ​നി​താ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്താ​ൻ ശ്ര​മം നടന്നത് . പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ലീ​ല ആ​ര്യ​ൻ​ങ്കാ​വ​ലി​നെ​തി​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​യ്യു​റ സ്വ​ദേ​ശി ബാ​ല​ൻ എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ലൈ​ഫ് പ​ദ്ധ​തി​യി​ൽ വീ​ട​നു​വ​ദി​ക്കാ​ൻ ഇ​ട​പെ​ട്ടി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് വ​നി​താ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന് നേ​രെ അ​റ​സ്റ്റി​ലാ​യ​യാ​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​ള്ളി​ൽ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ലീ​ല​യു​ടെ ശ​രീ​ര​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച​തി​ന് പി​ന്നാ​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രും ചേ​ർ​ന്ന് ബാ​ല​നെ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

ഭാ​ര്യ​യു​ടെ പേ​രി​ൽ ബാ​ല​ന് നാ​ല് വ​ർ​ഷം മു​ൻ​പ് വീ​ട​നു​വ​ദി​ച്ചി​രു​ന്നു​വെ​ന്നും അ​തി​നാ​ലാ​ണ് ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​തി​രു​ന്ന​തെ​ന്നു​മാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

error: Content is protected !!