ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 452 പോയിന്റ്‌ ഉയര്‍ന്ന്‍ 41256. 41 ലും നിഫ്റ്റി 136.40 പോയിന്‍റ് ഉയര്‍ന്ന്‍ 12161.80 ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്‌ഇയിലെ 662 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 85 ഓഹരികള്‍ നഷ്ടത്തിലുമാണ്‌ വ്യാപാരം നടക്കുന്നത്. 24 ഓഹാരികള്‍ക്ക് മാറ്റമില്ല.

പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, വാഹനം, ലോഹം, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍.

ഭാരതി ഇന്‍ഫ്രടെല്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, ഇന്‍ഡസിന്റ് ബാങ്ക്, ഐഒസി, എസ്ബിഐ, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

കോള്‍ ഇന്ത്യ, ടിസിഎസ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

error: Content is protected !!