ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 199 പോയിന്റ്‌ ഉയര്‍ന്ന്‍ 41652.04 ലും നിഫ്റ്റി 61 പോയിന്‍റ് ഉയര്‍ന്ന്‍ 12250 ലുമാണ് വ്യാപാരം ആരംഭിച്ചത്.

കോട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്. പവര്‍ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്സ് എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.

നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 38 എണ്ണം നേട്ടത്തിലും 12 എണ്ണം നഷ്ടത്തിലുമാണ്‌.

വോഡഫോണ്‍ ഐഡിയ, ഭാരതി ഇന്‍ഫ്രാടെല്‍, യെസ് ബാങ്ക്, സെയില്‍, എന്‍‌സി‌സി, റെയിന്‍ ഇന്‍ഡസ്ട്രീസ്, ഐ‌ഡി‌ബി‌ഐ ബാങ്ക്, ജി‌എം‌ആര്‍ ഇന്‍ഫ്ര, എസ്‌ബി‌ഐ, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ഓഹരികള്‍ നേട്ടത്തിലാണ്.

error: Content is protected !!