കാക്കനാട് വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവം: ഒരാള്‍ പിടിയില്‍

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഇയാളെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിക്കും.

പ​ട​മു​ഗ​ള്‍ താ​ണ​പാ​ടം അ​മ​ലി​നെ​യാ​ണു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ തെ​ളി​വെ​ടു​പ്പി​നാ​യി സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ക്കും. അ​തേ​സ​മ​യം, പെ​ണ്‍​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. പെ​ണ്‍​കു​ട്ടി​യെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​ക്കി. കു​ത്തേ​റ്റ മു​റി​വു​ക​ള്‍ ആ​ഴ​ത്തി​ല്‍ ഉ​ള്ള​താ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ കുസുമഗിരി എന്ന സ്ഥലത്ത് വെച്ചാണ് ഫാര്‍മസി കോഴ്‌സ് വിദ്യാര്‍ത്ഥിനി നൂര്‍ജഹാന് കുത്തേറ്റത്. ബസ്സിറങ്ങി അടുത്തുള്ള ഡേ കെയര്‍ സെന്ററിലേക്ക് നടക്കുമ്ബോഴായിരുന്നു വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം ഉണ്ടായത്.

ക​ലൂ​രി​ലു​ള​ള സ്വ​കാ​ര്യ കോ​ള​ജി​ല്‍ ഡി​ഫാം പ​ഠ​ന​ത്തോ​ടൊ​പ്പം ക​ഴി​ഞ്ഞ ജൂ​ലൈ മു​ത​ല്‍ കാ​ക്ക​നാ​ട്ടെ ഡേ ​കെ​യ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ വൈ​കു​ന്നേ​രം പാ​ര്‍​ട്ട് ടൈ​മാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി. അ​മ​ല്‍ വെ​ല്‍​ഡിം​ഗ് ജോ​ലി​ക്കാ​ര​നാ​ണ്. ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യം വീ​ട്ടു​കാ​ര്‍ അ​റി​ഞ്ഞ​തോ​ടെ ഉ​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് പ്ര​തി​യെ ഈ ​ക​ടും​കൈ​യ്ക്കു പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണു നി​ഗ​മ​നം.

ജോ​ലി​ക്കു പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​നു സ​മീ​പം റോ​ഡി​ല്‍ വ​ച്ചാ​ണ് ബൈ​ക്കി​ലെ​ത്തി​യ അ​മ​ല്‍ പി​ന്നി​ല്‍​നി​ന്നു ക​ത്തി​കൊ​ണ്ടു കു​ത്തി​യ​ത്. ക​ഴു​ത്തി​നും വ​യ​റി​നും നി​ര​വ​ധി കു​ത്തു​ക​ളേ​റ്റു. ക​ര​ച്ചി​ല്‍ കേ​ട്ടു പ​രി​സ​ര​വാ​സി​ക​ള്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും ബൈ​ക്ക് ഉ​പേ​ക്ഷി​ച്ചു പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

error: Content is protected !!