തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

ചെറുത്തുരുത്തി: ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിനെ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊലയ്ക്ക് പിന്നില്‍ ഭര്‍ത്താവാണെന്ന് പൊലീസ് അറിയിച്ചു. തൃശൂര്‍ ചെറുത്തുരുത്തിയിലാണ് ഭര്‍ത്താവ് ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടായ ഭാര്യയെ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. ചെറുതുരുത്തി സ്വദേശിയായ ചിത്ര ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഭര്‍ത്താവ് മോഹനന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

ചിത്രയും ഭര്‍ത്താവുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹ മോചന കേസും നടക്കുന്നുണ്ട്. മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോമിന്റെ സൂപ്രണ്ട് ആണ് ചിത്ര.

error: Content is protected !!