സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്

തിരുവനന്തപുരം: കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ്. പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന്‍റെ വില 30,000 രൂപയില്‍ താഴെയായിട്ടുണ്ട്.

ബുധനാഴ്ച പവന് 520 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. 29,840 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 70 രൂപ കുറഞ്ഞ് 3,730 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണം. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്.

ആഗോളവിപണിയില്‍ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,558.65 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം.

error: Content is protected !!