സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ കുതിക്കുന്നു: പവന് 30,000 രൂപ കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില 30,000 രൂപ കടന്നു. തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200രൂപയിലേയ്ക്കാണ് ഉയര്‍ന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില. 3710 രൂപയായിരുന്നു കഴിഞ്ഞദിവസം ഗ്രാമിന്.  ചരിത്രത്തില്‍ ആദ്യമായാണ് പവന്‍റെ വില 30,000 കടന്നത്.

ശനിയാഴ്ച പവന് 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പുതുവര്‍ഷം പിറന്നതിന് ശേഷം മാത്രം പവന് 1,200 രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

error: Content is protected !!