വ്യാജ ദിനേശ് ബീഡി നിര്‍മിച്ച് വിപണിയിലെത്തിച്ച് കോടികള്‍ സമ്പാദിച്ച സംഘത്തിലെ പ്രധാന പ്രതി അറസ്റ്റില്‍

കേരളിത്തിനകത്തും പുറത്തും 18 വര്‍ഷമായി വ്യാജ ദിനേശ് ബീഡി നിര്‍മിച്ച് വിപണിയിലെത്തിച്ച് കോടികള്‍ സമ്പാദിച്ച സംഘത്തിലെ പ്രധാന പ്രതി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ പള്ളപ്പട്ടി റോഡിലെ മരുകന്‍ കോളനിയിലെ ആര്‍ മുരുകന്‍ (61) ആണ് അറസ്റ്റിലായത്. ഡി.വൈ.എസ്.പി ടി.കെ രക്‌നകുമാറിന്റെ നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് എസ്.ഐ കെ.പി ഷൈന്‍, ക്രൈം സ്‌ക്വാഡിലെ സീനിയര്‍ സി.പി.ഒമാരായ സുരേഷ് കക്കറ, ടി.കെ ഗിരീഷ്, തളിപ്പറമ്പ് സ്റ്റേഷനിലെ എസ്.ഐ വിനയന്‍ എന്നിവര്‍ ചേര്‍ന്നാണ് തമിഴ്‌നാട്ടിലെ ശിവകാശിയില്‍ വച്ച് പ്രതിയെ പിടികൂടിയത്.

തമിഴ്‌നാട്ടില്‍ നിന്നും ദിനേശ് ബീഡിയുടെ ലേബല്‍ പുറത്തിറക്കുന്നതിന് ചുക്കാൻ പിടിച്ചത് മുരുകനായിരുന്നു . കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ നിന്നും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. അന്വേഷണ സംഘത്തിൻറെ പഴുതടച്ചുള്ള നീക്കങ്ങൾക്കൊടുവിലാണ് ഇയാൾ വലയിലായത്. ഇതോടെ വ്യാജ ദിനേശ് ബീഡി നിര്‍മ്മിച്ച സംഘത്തിലെ അഞ്ച് പ്രതികളും അറസ്റ്റിലായി.

error: Content is protected !!