അണ്ടലൂരിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 21 പവൻ കവർന്ന സംഭവം : പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

അണ്ടലൂരിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 21 പവൻ കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രവാസിയായ വാഴയിൽ സുകുമാരന്റെ ‘ശ്രേയസ്’ വീട്ടിലാണ് വൻ കവർച്ച നടന്നത്. സുകുമാരന്റെ ഭാര്യയും രണ്ട് ആൺമക്കളും ബംഗളൂരുവിലാണ്‌ താമസം. വെള്ളിയാഴ്‌ച വൈകിട്ട് വീട്ടുകാർ എത്തിയപ്പോഴാണ് കവർച്ച നടന്നതായറിഞ്ഞത്‌.

അടുക്കള വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. ജനൽ വഴിയാണ് മോഷ്ടാവ് അകത്ത് കയറിയതെന്നാണ് സൂചന. ജനൽ പാളി തകർത്തശേഷം ഇരുമ്പ് ഗ്രിൽസ് ഹാക്‌സോബ്ലേഡിനാൽ അറുത്ത് മാറ്റി. കിടപ്പുമുറിയിലെ അലമാര തകർത്ത് സാധനങ്ങൾ വാരിവലിച്ചിട്ട് തിരച്ചിൽ നടത്തിയിട്ടുണ്ട്. ഷെൽഫിൽ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മറ്റുമുറികളിലും കയറിയ മോഷ്ടാവ്‌ സാധനങ്ങൾ വലിച്ചുവാരിയിട്ട്‌ തിരച്ചിൽ നടത്തിയിട്ടുണ്ട്‌.

error: Content is protected !!