കണ്ണൂരിൽ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണൂരിൽ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സ്വത്ത് തർക്കത്തെ തുടർന്ന് ഭാര്യയെ ഇരുമ്പ് വടി ഉപയോഗിച്ച കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ കരിക്കോട്ടക്കരി സ്വദേശിയായ പി.ജെ ജോസിനെയാണ് കരിക്കോട്ടക്കരി പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് ജോസ് ഇരുമ്പു വടി കൊണ്ട് ജോസ് ഭാര്യ ഗ്രേസിയെ അക്രമിച്ചത്.

മർദ്ദനത്തിൽ ഇരുകാലുകളും കൈയ്യും മര്‍ദ്ദനമേറ്റ് ഒടിഞ്ഞു തൂങ്ങിയ ഗ്രേസിയെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളുമാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

error: Content is protected !!