ആള്‍ക്കൂട്ട മര്‍ദനം: മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

കോട്ടക്കല്‍: മലപ്പുറം കോട്ടക്കലില്‍ സദാചാരത്തി​​ന്‍റെ പേരില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. പുതുപ്പറമ്ബ് പൊറ്റയില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ (22) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി പത്തു മണിയോടെ പുതുപ്പറമ്ബിലാണ് സംഭവം.അക്രമത്തില്‍ സഹോദരന്‍ഷിബിലി (19)ക്കും മര്‍ദ്ദനമേറ്റിരുന്നു. ഷിബിലിയുടെ പരാതിയില്‍ 15 പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെയാണ് കേസ്.

മര്‍ദ്ദനമേറ്റ ഷാഹിര്‍ വീട്ടിലെത്തിയ ശേഷം വിഷം കഴിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട്​ മണിയോടെയാണ് മരണപ്പെട്ടത്​. ക്രൂരമായ മര്‍ദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

error: Content is protected !!