ചെങ്ങന്നൂരില്‍ വൃദ്ധദമ്പതികള്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

ആലപ്പുഴ: ചെങ്ങന്നൂര്‍ വെണ്‍മണി പാറച്ചന്തയില്‍ വയോധിക ദമ്ബതികള്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. ആഞ്ഞിലിമൂട്ടില്‍ എ.പി ചെറിയാന്‍ (72), ഭാര്യ ലില്ലിക്കുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച പുലര്‍ച്ചെ സംഭവം നടന്നതായാണ് കരുതുന്നത്. രാവിലെ വീട്ടിലെത്തിയ പാല്‍ക്കാരന്‍ അടുക്കള വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ അടുക്കളയില്‍ ലില്ലി കുട്ടിയെയും മുറിയില്‍ ചെറിയാനെയും കണ്ടെത്തി. സമീപം പിക്കാസും കോടാലിയും ഉണ്ടായിരുന്നു.

മോഷണം നടന്നതായി പ്രാഥമിക തെളിവുകള്‍ പൊലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസം അന്യസംസ്ഥാന തൊഴിലാളികള്‍ ഇവരുടെ വീട്ടില്‍ജോലിക്ക് എത്തിയതായി നാട്ടുകാര്‍ പറയുന്നു.

error: Content is protected !!