വി.എസ്.അച്യുതാനന്ദൻ ആശുപത്രി വിട്ടു

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദൻ ആശുപത്രി വിട്ടു. ഒരാഴ്ചയായി അദ്ദേഹം തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യം പൂർണമായും വീണ്ടെടുത്തതോടെയാണ് വി.എസ് ആശുപത്രി വിട്ടത്. ഡോക്ടർമാർ അദ്ദേഹത്തിന് വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവി വഹിക്കുന്ന വി.എസിന് ഒക്ടോബർ 20-ാം തീയതിയാണ് 96 വയസു തികഞ്ഞത്.

error: Content is protected !!