യു​​​എ​​​പി​​​എ അറസ്റ്റ്: ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും

കോ​​​ഴി​​​ക്കോ​​​ട്: മാ​​​വോ​​​യി​​​സ്റ്റു ബ​​​ന്ധ​​ത്തി​​ന്‍റെ പേ​​രി​​ല്‍ യു​​​എ​​​പി​​​എ ചു​​​മ​​​ത്തി റി​​​മാ​​​ന്‍​ഡി​​​ലാ​​​യ സി​​​പി​​​എം പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​യ അ​​​ല​​​ന്‍ ശു​​​ഹൈ​​​ബി​​​നെ​​​യും താ​​​ഹ ഫ​​​സ​​​ലി​​​നെ​​​യും ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് ഇ​​​ന്ന് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കും. ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യാ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ക്കാ​​​നി​​​രി​​​ക്കെ​​യാ​​ണ് ഇ​​​വ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​ന്‍ പോ​​​ലീ​​​സ് തീ​​​രു​​​മാ​​​നം.

താഹ ഫസലിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ലാപ്ടോപ്പ് പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവയിലെ ഡോക്യുമെന്റുകള്‍ പൊലീസ് പരിശോധിച്ച്‌ വരികയാണ്. ഇതിനകത്തുള്ള വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും ചോദ്യം ചെയ്യല്‍. അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെക്കുറിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്. ഇരുവര്‍ക്കും ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഹൈക്കോടതിയിലും റിപ്പോര്‍ട്ട് നല്‍കും.

error: Content is protected !!