പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് പിടികൂടി. ഹൈദരാബാദ് ജൂബിലി ബസ്സ്റ്റാന്‍ഡിന് സമീപത്തെ വിജനമായ സ്ഥലത്ത് കുഞ്ഞുമായെത്തിയ രണ്ട് പേര്‍ കുഴിയെടുക്കുന്നത് ഓട്ടോറിക്ഷാ ഡ്രൈവറുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഇദ്ദേഹം അറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

കുട്ടി മരിച്ചതാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്കിടെ മരിച്ചതാണെന്നും ബസില്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ പറ്റാത്തതിനാല്‍ ഇവിടെ കുഴിച്ചുമൂടാന്‍ തീരുമാനിച്ചുവെന്നാണ് ഇരുവരും പറഞ്ഞത്.

എന്നാല്‍, പൊലീസ് പരിശോധിച്ചപ്പോള്‍ കുട്ടി ജീവനോടെയുണ്ടെന്ന് കണ്ടെത്തി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കുഞ്ഞിന്‍റെ മുത്തച്ഛനും അമ്മാവനുമാണ് അറസ്റ്റിലായത്.

പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

error: Content is protected !!