സ്വർണ വില വീണ്ടും കൂടി

കൊച്ചി: സ്വർണ വില വീണ്ടും കൂടി. പവന് 240 രൂപയാണ് ഇന്ന് വർധിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വില വർധനയുണ്ടാകുന്നത്. വ്യാഴാഴ്ച പവന് 120 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു.

പവന് 28,800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ വർധിച്ച് 3,600 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്.

error: Content is protected !!