ബിനീഷിനോട് മാപ്പ് പറഞ്ഞ് അനില്‍ രാധാകൃഷ്ണ മേനോന്‍

കൊച്ചി: യുവ നടന്‍ ബിനീഷ് ബാസ്റ്റിന് താന്‍ മൂലം അപമാനം നേരിട്ടിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പു ചോദിക്കുന്നതായി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍. താന്‍ അറിയാത്ത കാര്യങ്ങളുടെ പേരിലാണ് ബിനീഷിന് ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവന്നതെന്ന് അനില്‍ രാധാകൃഷ്ണമേനോന്‍ പറഞ്ഞു.

ഔദ്യോഗികമായി കോളജ് പരിപാടിക്ക് തന്നെ ക്ഷണിക്കാന്‍ വന്നവരോട് മറ്റാരെല്ലാമുണ്ടെന്ന് ഞാന്‍ ചോദിച്ചിരുന്നു. വൈകി ക്ഷണിച്ചതിനാല്‍ ആരും വരാന്‍ തയ്യാറല്ല എന്നാണ് അവര്‍ പറഞ്ഞത്. പണം വാങ്ങാതെയാണ് ഞാന്‍ പരിപാടികള്‍ക്ക് പോകുന്നത്. മറ്റൊരാളുടെ ലൈം ലൈറ്റ് പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നില്ല. ക്ഷണിച്ചതിന് പിറ്റേ ദിവസമാണ് ബിനീഷ് ബാസ്റ്റിന്‍ ഉണ്ടെന്ന് പറയുന്നത്. അപ്പോള്‍ എന്നെ ഒഴിവാക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു

ബിനീഷ് ആയതുകൊണ്ടല്ല അങ്ങനെ പറഞ്ഞത്. വേറെയൊരാള്‍ അതിഥിയായി വരുന്നുണ്ടെങ്കില്‍ ഞാനൊഴിവാകുമെന്നാണ് പറഞ്ഞത്. ബിനീഷ് വന്നപ്പോള്‍ ഞാന്‍ തന്നെയാണ് എല്ലാവരോടും കയ്യടിക്കാന്‍ പറഞ്ഞത്. ബിനീഷ് വന്നപ്പോള്‍ കസേരയില്‍ ഇരിക്കാനും പറഞ്ഞു. അദ്ദേഹമത് കേട്ടില്ല. പേരിനൊപ്പം മേനോന്‍ ഉണ്ടെന്ന് കരുതി സവര്‍ണനായി മുദ്ര കുത്തരുത്. ഞാന്‍ കാരണം ബിനീഷിന് വിഷമം ഉണ്ടായെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് മാപ്പ് ചോദിക്കുന്നതായും അനില്‍ രാധാകൃഷ്ണ മേനോന്‍ പറയുന്നു

error: Content is protected !!