മോഷ്ടിച്ച പണത്തിൽ കുറച്ച് പണം തിരികെ നൽകി കള്ളൻ : സംഭവം കണ്ണൂരിലെ മലയോര ഗ്രാമത്തിൽ

കണ്ണൂർ : മോഷ്ടിച്ച പണത്തിൽ കുറച്ച് പണം തിരികെനൽകി കള്ളൻ. കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമായ ചന്ദനക്കാംപാറയിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രി കട കുത്തിത്തുറന്ന് മോഷണം നടക്കുന്നു. അന്വേഷണം നടന്നുവരവേ ഇന്നലെയാണ് സംഭവത്തിൽ ട്വിസ്റ്റ് ഉണ്ടായത്. മോഷ്ടിച്ച തുകയിൽ കുറച്ച് തുക കള്ളൻതന്നെ കടയിൽ കൊണ്ടുവന്നിട്ടിരിക്കുന്നു. വ​രി​പ്പ​കു​ന്നേ​ൽ കൃ​ഷ്ണ​ൻ കു​ട്ടി​യു​ടെ പ​ച്ച​ക്ക​റി ക​ട​യി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 14, 500 രൂ​പ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മു​ൻ​ഭാ​ഗ​ത്തെ ഷ​ട്ട​റി​ന്‍റെ അ​ടി​യി​ലൂ​ടെ പ​ണം ക​ട​യ്ക്ക് ഉള്ളിലേക്ക് ഇടുകയായിരുന്നു .

പ​ച്ച​ക്ക​റി ക​ട കു​ത്തി​ത്തു​റ​ന്ന് വീ​ട് പ​ണി​ക്കാ​യി ലോ​ണെ​ടു​ത്ത പ​ണം ഉ​ൾ​പ്പെ​ടെ​യുള്ള അ​ര​ല​ക്ഷം രൂ​പ​യോ​ളമാണ് കഴിഞ്ഞ വ്യാഴാഴ്ച ക​വ​ർ​ന്ന​ത്. പ​യ്യാ​വൂ​ർ പോ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പോ​ലീ​സ് നാ​യ മ​ണം പി​ടി​ച്ച് സ​മീ​പ​ത്തെ ഗ്രൗ​ണ്ട് വ​രെ ഓ​ടി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ക​ട​യെ​ക്കു​റി​ച്ച് അ​റി​യാ​വു​ന്ന​വ​രാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മോ​ഷ​ണം​പോ​യ പ​ണ​ത്തി​ൽ കു​റ​ച്ച് ക​ട​യി​ൽ തി​രി​കെയെ​ത്തി​ച്ച​ത്. പ​യ്യാ​വൂ​ർ പോലീസ് പ​ണം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ​ക്ക് കൈ​മാ​റി. പ​ണ​ത്തി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​ര​ല​ട​യാ​ളം മോഷ്ട്ടാവിനെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

error: Content is protected !!