തലശ്ശേരി മൽസ്യ മാർക്കറ്റിൽനിന്നും ഫോർമാലിൻ കലർന്ന മൽസ്യം പിടികൂടി

കണ്ണൂർ : തലശ്ശേരി മൽസ്യ മാർക്കറ്റിൽനിന്നും 5 ക്വിന്റൽ ഫോർമാലിൻ കലർന്ന മൽസ്യം പിടികൂടി. സംസ്ഥാനത്തെ മൽസ്യ മാർക്കറ്റുകളിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായിരുന്നു തലശ്ശേരി മൽസ്യ മാർക്കറ്റിലും പരിശോധന നടത്തിയത്. പരിശോധനയിൽ ഫോർമാലിൻ കലർന്ന 5 ക്വിന്റൽ മൽസ്യം കണ്ടെത്തി. തമിഴ് നാട് ,കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവന്ന മൽസ്യത്തിലാണ് ഫോർമാലിൻ കണ്ടെത്തിയത്. പിടിച്ചെടുത്ത മൽസ്യം നഗരസഭയ്ക്ക് കൈമാറി നശിപ്പിച്ചു.

പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ മത്സ്യത്തൊഴിലാളികൾ തടഞ്ഞത് സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി. മാർക്കറ്റിൽ നിന്നും ഫോർമാലിൻ കലർന്ന മൽസ്യം പിടികൂടിയത് പ്രാദേശിക മൽസ്യ തൊഴിലാളികളെ ജനങ്ങൾ തെറ്റിദ്ധരിക്കാൻ കാരണമാകുമെന്ന് തൊഴിലാളികൾ പറഞ്ഞു.ഭക്ഷ്യസുരക്ഷാ വകുപ്പും ,ഫിഷറീസ് വകുപ്പും ,പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു.

 

error: Content is protected !!