ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: തുടര്‍ച്ചയായി എട്ടാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 50 പോയന്റ് ഉയര്‍ന്നു. നിഫ്റ്റി 11,950 നിലവാരത്തിലുമെത്തി. യെസ് ബാങ്കിന്റെ ഓഹരി വില ഏഴു ശതമാനം ഉയര്‍ന്നു.

ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ്, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്‌സി, മാരുതി സുസുകി, റിലയന്‍സ്, ഒഎന്‍ജിസി, എന്‍ടിപിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.

സീ എന്റര്‍ടെയന്‍മെന്റ്, ടിസിഎസ്, ഇന്‍ഫോസിസ്, ഗെയില്‍, ഐടിസി, കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, യുപിഎല്‍, വേദാന്ത, അള്‍ട്രടെക് സിമെന്റ്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

error: Content is protected !!