“ഫിറ്റ് കണ്ണൂര്‍” പദ്ധതിക്ക് തുടക്കമായി

കണ്ണൂര്‍ ജനതയുടെ കായികാരോഗ്യം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം ആരംഭിക്കുന്ന ഫിറ്റ് കണ്ണൂര്‍ പദ്ധതിക്ക് തുടക്കമായി . കലക്ടറേറ്റ് മൈതാനിയില്‍ രാവിലെ 6.30 ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പദ്ധതി ഉദ്ഘാടനം ചെയ്‌തു . കായിക താരങ്ങള്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍, ജീവനക്കാര്‍, മുതിര്‍ പൗരന്‍മാര്‍, റസിഡന്‍സ് അസോസിയേഷന്‍, വോക്കേഴ്‌സ് ക്ലബ്ബ് പ്രതിനിധികള്‍ തുടങ്ങി ആയിരത്തോളം പേര്‍ ഉദ്ഘാടന പരിപാടിയില്‍ അണിനിരന്നു.

കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന എയ്‌റോബിക്‌സും ഇതിന്റെ ഭാഗമായി ഒരുക്കി . ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ജില്ലാ പൊലീസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്.

error: Content is protected !!