ആര്‍സിഇപി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഇന്ന് ബാങ്കോക്കിലേക്ക്

ന്യൂ ഡല്‍ഹി : ആര്‍സിഇപി ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ബാങ്കോക്കിലേക്ക് ഇന്ന് യാത്ര തിരിക്കും. തിങ്കളാഴ്ച നടക്കുന്ന ആര്‍സിഇപി രൂപീകരണ പ്രഖ്യാപനത്തില്‍ അദ്ദേഹം പങ്കെടുക്കും.

സാമ്പത്തിക, സൈനിക ശക്തിയായി ചൈന വളരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് നോന്‍താബുരിയില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍ ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ പ്രധാന അജന്‍ഡയും ഇതാണ്. അംഗരാജ്യങ്ങളുമായുള്ള വാണിജ്യ, സുരക്ഷാ ബന്ധമാകും ഉച്ചകോടിയില്‍ ഇന്ത്യയുടെ മുന്‍ഗണനാവിഷയം.

ബാങ്കോക്കില്‍നടക്കുന്ന ആര്‍.സി.ഇ.പി. ചര്‍ച്ചകളില്‍ തിങ്കളാഴ്ച അദ്ദേഹം പങ്കെടുക്കും. കരാറില്‍ ഭാഗമാകണോ വേണ്ടയോ എന്നകാര്യത്തില്‍ ഇന്ത്യ അന്തിമതീരുമാനമെടുത്തിട്ടില്ല.

ശനിയാഴ്ച വൈകീട്ട് ബാങ്കോക്കിലെത്തുന്ന മോദി, അവിടത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തായ്‌ലാന്‍ഡിലെ ഇന്ത്യന്‍സമൂഹത്തെ അഭിസംബോധന ചെയ്യും.

error: Content is protected !!