ഇനി വ്യാജ ലോട്ടറി ടിക്കറ്റ് തിരിച്ചറിയാം: പുതിയ സംവിധാനവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: വ്യാജ ലോട്ടറി ടിക്കറ്റാണോ എന്ന് തിരിച്ചറിയാന്‍ ക്യുആര്‍ കോഡ് സംവിധാനവുമായി സര്‍ക്കാര്‍. ജനുവരിയിലാണ് ക്യുആര്‍ കോഡ് ഉള്‍പ്പെടുത്തിയ ലോട്ടറി ടിക്കറ്റ് സര്‍ക്കാര്‍ വിപണിയിലിറക്കുക. ഒപ്പം പുതിയ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനും ലഭ്യമാക്കും.

ഇതേ മാതൃകയില്‍ തന്നെയാകും സമ്മാനര്‍ഹമായ ടിക്കറ്റുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതും. ലോട്ടറി വകുപ്പില്‍ പുതുതായി നടപ്പാക്കുന്ന ലോട്ടിസ് സോഫ്റ്റ്‌വെയറിന്റെ ചുവടുപിടിച്ചാണ് ക്യുആര്‍ കോഡ് സംവിധാനവും ഏര്‍പ്പെടുത്തുന്നത്.

error: Content is protected !!