മരടിലെ ഫ്ലാറ്റ്: ഉടമകള്‍ക്ക് സാ​ധ​ന​ങ്ങ​ള്‍ ഇന്നു കൂടി നീക്കാം

കൊ​​​ച്ചി: സു​​പ്രീം​​കോ​​ട​​തി വി​​ധി​​യെ​​ത്തു​​ട​​ര്‍​​ന്ന് പൊ​​ളി​​ക്കാ​​നി​​രി​​ക്കു​​ന്ന മ​​​ര​​​ടി​​​ലെ ഫ്ളാ​​​റ്റു​​ക​​ളി​​ലെ ഉ​​​ട​​​മ​​​ക​​​ള്‍​​​ക്ക് ത​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഫ്ളാ​​​റ്റു​​​ക​​​ളി​​​ല്‍ നി​​​ന്ന് സാ​​​ധ​​​ന​​​ങ്ങ​​​ള്‍ നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യം ഇ​​​ന്നവ​​​സാ​​​നി​​​ക്കും. രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെ മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സാധനങ്ങള്‍ മാറ്റാനാണ് അനുമതി. ഇത് പ്രകാരം ഉടമകള്‍ ഫ്ലാറ്റുകളില്‍ നിന്ന് സാധനങ്ങള്‍ നീക്കി തുടങ്ങി.

നീ​ക്കാ​വു​ന്ന വ​സ്തു​ക്ക​ളാ​യ (മൂ​വ​ബ്​​ള്‍) ഫ​ര്‍​ണി​ച്ച​ര്‍, എ​യ​ര്‍​ക​ണ്ടീ​ഷ​ണ​ര്‍, വാ​ഷി​ങ് മെ​ഷീ​ന്‍, ഫാ​ന്‍, ലൈ​റ്റ് ഫി​റ്റി​ങ്, ടാ​പ്പു​ക​ള്‍, ബാ​ത്ത് റൂം, ​അ​ടു​ക്ക​ള ക​ബോ​ര്‍​ഡു​ക​ള്‍, പു​സ്ത​ക​ങ്ങ​ള്‍, ത​യ്യ​ല്‍ മെ​ഷീ​ന്‍, ട്രെ​ഡ് മി​ല്‍, തു​ട​ങ്ങി​യ​വ​യാ​ണ് എ​ടു​ക്കാ​നാ​വു​ക. അ​സോ. ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൊ​തു ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍, ഫ​യ​ര്‍ ഹോ​സ്, പൈ​പ്പ്, ജ​ന​റേ​റ്റ​റും ക​ണ്‍​ട്രോ​ള്‍ പാ​ന​ലും, സോ​ഫ, എ.​സി, സി.​സി.​ടി.​വി ഉ​പ​ക​ര​ണ​ങ്ങ​ള്‍, ജിം ​യൂ​നി​റ്റ്, കം​പ്യൂ​ട്ട​ര്‍, ഫ​ര്‍​ണി​ച്ച​റു​ക​ള്‍, ലി​ഫ്റ്റ് ആ​ക്സ​സ​റീ​സ്, കേ​ബ്ള്‍, തു​ട​ങ്ങി​യ​വ​യും നീ​ക്കം ചെ​യ്യാം.

error: Content is protected !!