ഉള്ളി വില കുതിച്ചുയരുന്നു: ഉത്തരേന്ത്യയില്‍ 100 രൂപയിലെത്തി

ഇടവേളയ്ക്ക് ശേഷം ഉത്തരേന്ത്യയില്‍ വീണ്ടും ഉള്ളി ക്ഷാമം രൂക്ഷമായി. ഉത്തരേന്ത്യയില്‍ പലയിടത്തും ഉള്ളി വില കുത്തനെ ഉയര്‍ന്നു. പല ചില്ലറ വില്‍പന കേന്ദ്രങ്ങളിലും ഉള്ളി വില നൂറു രൂപയിലെത്തി.

ആഴ്ചകള്‍ക്ക് മുന്‍പ് ഉള്ളി വില ഇതേ രീതിയില്‍ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇടപെടുകയും ഉള്ളിയുടെ കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഉള്ളി വില 25 രൂപ വരെ താഴ്ന്നിരുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രളയത്തെ തുടര്‍ന്ന് കൃഷി വ്യാപകമായി നശിച്ചതോടെയാണ് ഉള്ളിക്ക് വീണ്ടും ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്.

അടിയന്തര സാഹചര്യം പരിഗണിച്ച്‌ വിദേശത്ത് നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. 80 കണ്ടെയ്‌നര്‍ ഉള്ളി ഉടനെ എത്തിക്കാനാണ് കേന്ദ്രനീക്കം. ഇറാന്‍, ഈജിപ്ത് രാജ്യങ്ങളെ ഇതിനായി ബന്ധപ്പെട്ടിട്ടുണ്ട്.

 

error: Content is protected !!