ഇന്ത്യയിലേക്കു തിരിച്ചയച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന്‍ നീരവ് മോദി: ജാമ്യാപേക്ഷ വീണ്ടും തള്ളി

ലണ്ടന്‍: ഇന്ത്യക്ക് കൈമാറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ലണ്ടനില്‍ അറസ്റ്റിലായ വിവാദ വജ്രവ്യവസായി നീരവ് മോദി. ജാമ്യാപേക്ഷ പരിഗണിക്കവെ വെസ്റ്റ്മിന്‍സ്റ്റര്‍ ചീഫ് മജിസ്ട്രേറ്റ് കോടതിക്ക് മുമ്ബാകെയാണ് നീരവ് മോദി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

അതേസമയം നീരവ് മോദിയുടെ ജാമ്യാപേക്ഷ ബ്രിട്ടണിലെ കോടതി വീണ്ടും തള്ളി. ഇത് നാലാം തവണയാണ് വെസ്റ്റ്മിനിസ്റ്റര്‍ കോടതി ജാമ്യാപേക്ഷ തള്ളുന്നത്.

നാല് മില്യണ്‍ പൗണ്ട് ജാമ്യത്തുകയും വീട്ടുതടങ്കലും വാഗ്ദാനം ചെയ്‌തെങ്കിലും നീരവിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,000 കോടി രൂപ തട്ടിയകേസില്‍ ചീഫ് മജിസ്‌ട്രേറ്റ് എമ്മ ആര്‍ബുത്‌നോട്ടന്റെ മുന്‍പിലാണ് നീരവിനെ ഹാജരാക്കിയത്.

മോദിയെ വിട്ടുനല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ 2020 മേയില്‍ വിചാരണയാരംഭിക്കും.

error: Content is protected !!