മുംബൈയില്‍ ശക്തമായ മഴ: ഗതാഗതം തടസപ്പെട്ടു

മുംബൈ: മഹാചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് മുംബൈയില്‍ ശക്തമായ മഴ. രാവിലെ മുതല്‍ മുംബൈ നഗരത്തിലും സമീപ ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്.

മഴയില്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ടുകള്‍ ഉണ്ടായി. ഇതേ തുടര്‍ന്ന് പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കരയിലേക്ക് എത്തുന്നതിന് മുമ്ബ് അറബിക്കടലില്‍ വച്ച്‌ തന്നെ മഹാ ചുഴലിക്കാറ്റ് ദുര്‍ബലമായതായും മുന്നറിയിപ്പ് നല്‍കേണ്ട സാഹചര്യമില്ലെന്നും ഒരു ദിവസം കൂടി മഴ തുടരുമെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

error: Content is protected !!