കൂടത്തായി കൂട്ടക്കൊലപാതകം: പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

കോഴിക്കോട്: കൂടത്തായി കൊലപാതക കേസില്‍ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി വീണ്ടും 14 ദിവസത്തേക്ക് കൂടി നീട്ടി. റോയ് തോമസ് വധക്കേസിലെ ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരുടെ റിമാന്‍ഡ് ഈ മാസം 16 വരെയാണ് താമരശ്ശേരി കോടതി നീട്ടിയത്. പ്രജുകുമാറിന് കോഴിക്കോട് ബീച്ചാശുപത്രിയില്‍ ചികിത്സയിലുള്ള അമ്മയെ കാണാനും അനുമതി നല്‍കി. കൂടുതല്‍ കുറ്റകൃത്യത്തില്‍ ജോളി പങ്കാളിയാണെന്ന് സംശയിക്കുന്നതായി പോലീസ് ഇന്നലെ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

റോയ് തോമസ് വധക്കേസില്‍ സിലിയുടെ സഹോദരന്‍ സിജോയുടെ രഹസ്യമൊഴി കുന്ദമംഗലം മജിസ്ട്രേറ്റ് ഇന്ന് രേഖപ്പെടുത്തും. തന്നെ വ്യാജ ഒസ്യത്ത് കേസില്‍ ജോളിയുടെ ഒപ്പും കയ്യക്ഷരവും കോടതി തിങ്കളാഴ്ച്ച രേഖപ്പെടുത്തും. അതേസമയം ആല്‍ഫൈന്‍ വധക്കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള ജോളിയെ വടകര എസ് പി ഓഫീസില്‍ വീണ്ടും ചോദ്യം ചെയ്തു.

error: Content is protected !!